Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swindled Prize Money

ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ അ​വ​സാ​ന ന​മ്പ​ര്‍ തി​രു​ത്തി സ​മ്മാ​ന​ത്തു​ക ത​ട്ടി​യെ​ടു​ക്കു​ന്ന പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ അ​വ​സാ​ന ന​മ്പ​ര്‍ ലെ​ഡ് പെ​ന്‍​സി​ല്‍ ഉ​പ​യോ​ഗി​ച്ച് തി​രു​ത്തി സ​മ്മാ​ന​ത്തു​ക ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം പു​ന​ലൂ​ര്‍ സ്വ​ദേ​ശ് ഷാ​ജ് (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സ​മാ​ന രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ 13 കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ര്‍ മാ​ഞ്ചി​റ റോ​ഡി​ല്‍ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന കോ​ട്ട​പ്പ​ടി സ്വ​ദേ​ശി സു​ന്ദ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. സ​മാ​ന കേ​സി​ല്‍ കാ​ല​ടി പൊ​ലി​സാ​ണ് പ്ര​തി​യെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ളു​ത്ത കാ​റി​ലെ​ത്തി ലോ​ട്ട​റി ടി​ക്ക​റ്റ് തി​രു​ത്തി ത​ട്ടി​പ്പ് ന​ട​ത്തി എ​ന്നാ​യി​രു​ന്നു പൊ​ലി​സി​ന് ല​ഭി​ച്ച വി​വ​രം. എ​ന്നാ​ല്‍ പ്ര​തി​യെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് കാ​റി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ച്ച​ത്.

കൊ​ല്ലം ജി​ല്ല​യി​ലെ ഒ​രു പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്ന് പ്ര​തി കാ​റി​ല്‍ ഇ​ന്ധ​നം നി​റ​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​വി​ടെ ഇ​ന്ധ​ന​ത്തി​ന്‍റെ പ​ണം ഗൂ​ഗി​ള്‍ പേ ​വ​ഴി ന​ല്‍​കി​യ​തും അ​ന്വേ​ഷ​ണ​ത്തി​ല്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഈ ​ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പി​ന്തു​ട​ര്‍​ന്നാ​ണ് പൊ​ലി​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്

ഗു​രു​വാ​യൂ​ര്‍ എ​സി പി.​എം. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍, ടെ​മ്പി​ള്‍ പൊ​ലീ​സ് എ​സ്എ​ച്ച്ഒ കെ.​ജി. ജ​യ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​ല​ടി​യി​ല്‍ നി​ന്നും ഷാ​ജി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up